വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുട നല്കി.
തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ല കമ്മറ്റി, മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്സ് അസോസിയേഷന് ഓഫ് കേരള (MPARK) കണ്ണൂര്‍ ജില്ല കമ്മിറ്റിയുമായി സഹകരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കുന്നതിനായി കുട കൈമാറി.
തളിപ്പറമ്പില്‍ വെച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജോ.സെക്രട്ടറി രമേശന് വെള്ളോറ മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്സ് അസോസിയേഷന് ഓഫ് കേരള കണ്ണൂര്‍ ജില്ല ട്രഷറര്‍ നൗഷാദ് തളിപ്പറമ്പില്‍ നിന്നും കുട ഏറ്റുവാങ്ങി.
ചടങ്ങില്‍ കേരള പോലീസ് അസോസിയേഷന് കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, പ്രസിഡന്റ് ടി.വി. ജയേഷ്,
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് കെ.പ്രസാദ് എന്നിവര്‍ പങ്കെടുത്തു.