മുംബൈ സൈബര്‍ പോലീസ് ഭീഷണി: 85 കാരന്റെ 8 ലക്ഷം സ്വാഹ.

കണ്ണൂര്‍: മുംബൈ സൈബര്‍ പോലീസാണെന്ന് ഭീഷണിപ്പെടുത്ത് 85 കാരനായ വയോധികനില്‍ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തതായ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ താണയിലെ ഗിരിജ ഹൗസില്‍  ടി.സഹദേവനാണ്(85)തട്ടിപ്പിനിരയായത്.

ആഗ്‌സത്-1 ന് സഹദേവനെ ഫോണില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ പേരില്‍ മുംബൈ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് ഒഴിവാക്കാന്‍ 8 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ഇത് വിശ്വസിച്ച സഹദേവന്‍ അജ്ഞാതന്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് 8 ലക്ഷം നിക്ഷേപിക്കുകയായിരുന്നു.

ഈ പണം പിന്നീട് തിരികെ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും വഞ്ചന കാണിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.വി.ബിജുപ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.