എത്ര ജീവന്‍ പൊലിയണം കെഎസ്ഇബിയുടെ കണ്ണുതുറക്കാന്‍
കല്യാശ്ശേരി: ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ കടന്നുപോകുന്ന ദേശീയപാതയോരത്താണ് നാഷണല്‍ ഹൈവേയില്‍ ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച.

വൈദ്യുതിതൂണില്‍ചുറ്റിവരിഞ്ഞ് നില്‍ക്കുന്ന ചെടിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന കാര്യം തീര്‍ച്ചയാണ്.
സ്‌കൂള്‍, കോളേജ് കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന കല്യാശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പോളിടെക്‌നിക്കിനും ഇടയിലാണ് ഏറെ അപകട ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള ഈ കെണി.
നാഷണല്‍ ഹൈവേയില്‍ ആയിട്ട് പോലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ആരും ഇത് ശ്രദ്ധിച്ചില്ല എന്നുള്ളത് തന്നെ ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥ എത്രത്തോളം ഉണ്ട് എന്നത് വെളിവാക്കുന്നതാണ്.
ഒന്നിലധികം ജീവന്‍ പൊലിഞ്ഞതിനുശേഷം ഉണരുന്ന ജാഗ്രതയല്ല നാടിന് ആവശ്യം.
അതുകൊണ്ട് കെഎസ്ഇബി അധികൃതര്‍ അടിയന്തര ഇടപെടലുകള്‍ നടത്തി അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വള്ളിപ്പടര്‍പ്പുകള്‍
മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊതുപ്രവര്‍ത്തകരായ എ.എന്‍. ആന്തൂരാന്‍, പി.പ്രവീണ്‍, കെ.വി.മുരളീധരന്‍ എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
