നന്ദനയെ കാണാതായി, ഷമല്‍ ജോസഫിനൊപ്പം പോയതായി സംശയം.

പരിയാരം: യുവതിയെ കാണാതായി, കാമുകനോടൊപ്പം പോയതായി സംശയം.

പിലാത്തറ ഏഴിലോട് ചാലില്‍ തോട്ടുങ്കരയിലെ പാറയില്‍ വീട്ടില്‍ പി.വി.നന്ദന(22)നെയാണ് ഇന്നലെ രാവിലെ 9 മുതല്‍ കാണാതായത്.

പയ്യന്നൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നന്ദന തിരികെ എത്തിയില്ലെന്ന അമ്മ ശാഗദയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.

ഏഴിമല പള്ളിക്ക് സമീപത്തെ ഷമല്‍ ജോസഫ്എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.