ഐ ആര് പി സി കയ്യടക്കിയ സി.എം.പി. ഓഫീസ് തിരിച്ചു പിടിക്കും: കെ.സുധാകരന്.എം.പി
കണ്ണൂര്‍: അനധികൃത മാര്‍ഗങ്ങളിലൂടെ ഐ.ആര്.പി.സി കയ്യടക്കിയ സി.എം.പി. ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം തിരിച്ചു പിടിക്കുവാന്‍ സി.എം.പി. പ്രവര്‍ത്തകര്‍ക്ക് ഐക്യജനാധിപത്യ മുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന് എം.പി.

സി എം പി പ്രവര്‍ത്തകര്‍ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതും സ്വന്തമായി പാര്‍ട്ടി ഓഫീസ് കെട്ടിപ്പടുത്തതും.
എല്ലാം പിടിച്ചടക്കി ശീലമുള്ള സി.പി.എം ഭരണത്തിന്റെയും കയ്യൂക്കിന്റെയും മറവില്‍ എക്കാലവും അത് കയ്യടക്കിവെക്കാമെന്ന് ധരിക്കേണ്ട.
ജനാധിപത്യ പ്രസ്ഥാനങ്ങളെ അണിനിരത്തി പാര്‍ട്ടി ഓഫീസ് നിലനിര്‍ത്താന്‍ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എം.പി ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം അനധികൃതമായി കൈയ്യേറിയ ഐ.ആര്.പി.സി.യെ ഉടന്‍ ഒഴിപ്പിക്കുക, ഭൂനികുതി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.എം.പി പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എം.പി ജില്ലാ സിക്രട്ടറി പി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി സി.എ.അജീര്‍, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി,
ആര്.എസ്.പി നേതാക്കളായ ഇല്ലിക്കല്‍ അഗസ്തി, മോഹനന്, മുസ്ലീംലീഗ് ജില്ലാ സിക്രട്ടറി അബ്ദുള്‍കരീം ചേലേരി, കെ.വി. ഉമേഷ്, വി.എന്‍.അഷ്റഫ്, കാഞ്ചന മാച്ചേരി, കെ.പി.സലീം എന്നിവര്‍ പ്രസംഗിച്ചു.
മാണിക്കര ഗോവിന്ദന്, കെ.ബാലകൃഷ്ണന്, എ.പി.കെ രാഘവന് , കെ.കൃഷ്ണന്, സി.എ.ജോണ്‍, എന്‍. കുഞ്ഞിക്കണ്ണന്,കാരിച്ചി ശശീന്ദ്രന്, പി.രാജന്, കെ.ഓമന ,കെ.ജയശ്രീ, കെ.ചിത്രാംഗദന്‍ എന്നിവര്‍ നേതൃത്വം നല്കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
