ക്വാറി ഉല്‍പ്പനങ്ങളുടെ അനിയന്ത്രിതമായ വില വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരംതുടങ്ങും-യൂത്ത്ലീഗ്
തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളായ കുറുമാത്തൂര്‍ കാഞ്ഞിരങ്ങാട് മേഖലകളിലെ ക്രഷറുകളില്‍ ക്വാറി ഉല്‍പ്പനങ്ങള്‍ക്ക് തോന്നിയത് പോലെ അടിസ്ഥാനമില്ലാതെ ക്രഷര്‍ ക്വാറി മുതലാളിമാര്‍ ഇഷ്ടാനുസരണം വില വര്ദ്ധിദിപ്പിക്കുകയാണ്.

അഞ്ച് മാസത്തിനിടയില്‍ 2000 രൂപയുടെ വര്‍ധനവാണ് ഇവിടങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
എം സാന്റ് പി സാന്റ് ജില്ലി പൊടി തുടങ്ങിയ ഉല്‍പ്പനങ്ങള്‍ക്കാണ് വില വര്‍ധിപ്പിച്ചത്.
ഇത് അംഗീകരിക്കാന്കഴിയുന്നതല്ല നിര്‍മാണ മേഖലയില്‍ വലിയ’ പ്രതിസന്ധി ഉണ്ടാക്കുന്ന സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന അനിയന്ത്രിതമായ വില വര്‍ധനവില്‍ നിന്നും
പിന്നോട്ട് പോയില്ലെങ്കില്‍ യൂത്ത് ലീഗ് പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്കി.
നൗഷാദ് പുതുക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.
ഉനൈസ് എരുവാട്ടി, ഓലിയന്‍ ജാഫര്‍, കരീംമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പി.കെ.ഷംസുദ്ദീന് സ്വാഗതവും ഉസ്മാന് കൊമ്മച്ചി നന്ദിയും പറഞ്ഞു
