ചന്തേരയില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍
ചന്തേര: ചന്തേരയില്‍ വീണ്ടും കുട്ടി ഡ്രൈവര്‍ പോലീസ് പിടിയിലായി.

കെ.എല്‍-60 എസ്-9512 സ്ക്കൂട്ടറിന്റെ ആര്.സി.ഉടമ ചെറുവത്തൂര്‍ പയ്യങ്കിയിലെ മുതിരക്കൊവ്വല്‍ വീട്ടില്‍ കെ.റിയാസിന്റെ ഭാര്യ എം.സഹിറ(46)ന്റെ പേരില്‍ പോലീസ് കേസെടുത്തു.
മാവിലാകടപ്പുറം ജി.എല്‍.പി.എസിന് സമീപം ഇന്നലെ വൈകുന്നേരം 4.30 ന് ചന്തേര എസ്.ഐ എന്‍.കെ.സതീഷ്കുമാര്‍, ജൂനിയര്‍ എസ്.ഐ മുഹമ്മദ് മുഹ്സിന്, ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്.
അടുത്ത ദിവസങ്ങളിലായി നിരവധി കുട്ടി ഡ്രൈവര്‍മാരാണ് ചന്തേര പോലീസ് പരിധിയില്‍ പോലീസിന്റെ പിടിയിലായത്.
