ദേശീയപാത-കെടുതി അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം-യൂത്ത് കോണ്‍ഗ്രസ്
പരിയാരം: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.സി.വേണുഗോപാല്‍ എം.പിക്ക് നിവേദനം നല്‍കി.

കുപ്പം കപ്പണത്തട്ട് മേഖലയില്‍ മണ്ണിടിച്ചില്‍, വെള്ളം കയറല്‍ മുതലായ പ്രശ്‌നങ്ങള്‍ അനുഭവിച്ച പ്രദേശവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പി.എ.സി ചെയര്‍മാന്‍ കൂടിയായ കെ.സി.വേണുഗോപാലിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.വി.സുരാഗ, തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിമാരായ സജിന്‍ വണ്ണാരത്ത്, അഭിഷേക് വടക്കാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.
