ബി.ജെ.പി കൗണ്‍സിലര്‍ പി.വി.സുരേഷിനെ കയ്യേറ്റം ചെയ്തതിനെതിരെ പ്രതിഷേധം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഇന്ന് നടന്ന ഭരണപ്രതിപക്ഷ വാക്കേറ്റത്തിനിടയില്‍ സുപ്രധാന വിഷയങ്ങളുടെ ചര്‍ച്ചക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടക്കുന്ന വാക്കേറ്റത്തിനെതിരെ പ്രതികരിച്ച ബി.ജെ.പി കൗണ്‍സിലറെ സി.പി.എം കൗണ്‍സിലര്‍ കയ്യേറ്റം ചെയ്തത്. വിവാദമാകുന്നു.

ഇതിനെതിരെ ബി.ജെ.പി കക്ഷിനേതാവ് കെ.വല്‍സരാജന്‍ പ്രതിഷേധിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ മാലിന്യമുക്ത പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ബി.ജെ.പി കൗണ്‍സിലര്‍ സുരേഷിനെ സംസാരിക്കുന്നത് തടസ്സപ്പെടുത്തുകയും പിടിച്ചു തള്ളുകയും ചെയ്ത സി.പി.എം കൗണ്‍സിലര്‍ ലത്തീഫിന്റെ ജനാധിപത്യ വിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്തുത വിഷയത്തില്‍ നഗരസഭ ചെയര്‍പേര്‍സണെയും സെക്രട്ടരിയെയും പരാതി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
