കൗണ്‍സിലര്‍ പി.വി.സുരേഷിനെ കയ്യേറ്റം ചെയ്തതില്‍ ബി.ജെ.പി പ്രതിഷേധിച്ചു.

തളിപ്പറമ്പ്: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് ബിജെപി കൗണ്‍സിലറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് തികച്ചും ആപലപനീയമണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി.

തളിപ്പറമ്പ് നഗരസഭയിലെ മാലിന്യമുക്ത ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയ്ക്കിടെ ഇന്ന് തളിപ്പറമ്പ് അനുഭവിക്കുന്ന മാലിന്യ പ്രശ്‌നത്തിന് കാരണം ഇവിടെ ഭരിച്ച ഇരു മുന്നണികളുമാണെന്ന് ചൂണ്ടിക്കാണിച്ച തൃച്ചംബരം കൗണ്‍സിലര്‍ പി.വി.സുരേഷിനെ യാതൊരു പ്രകോപനവും ഇല്ലാതെ ഓടിയെത്തി അക്രമിച്ച സിപിഎം കൗണ്‍സിലര്‍ ലത്തീഫിന്റെ നടപടിയില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

പലയിടത്തും യഥേഷ്ടം കക്കൂസ് മാലിന്യം ഓവുചാലുകളിലൂടെയും തോടുകളിലൂടെയും ഒഴുക്കി വിടുന്ന അവസ്ഥയാണ് ഇന്ന് തളിപ്പറമ്പിലുള്ളത്.

ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാന്‍ കാരണം ഇവിടെ ഭരിച്ച എല്‍ഡിഎഫും യുഡിഎഫും യഥാസമയം വേണ്ട നടപടികള്‍ എടുക്കാത്തതാണെന്നും ആയത് ഇവരുടെ വീഴ്ച്ചയാണെന്നും കൗണ്‍സില്‍ ഹാളില്‍ വച്ച് ബിജെപിയുടെ നിലപാട് വ്യക്തമാക്കിയ കൗണ്‍സിലറെയാണ് ലത്തീഫ് കയ്യേറ്റം ചെയ്തത്.

കൂടാതെ ചില കൗണ്‍സിലര്‍മാര്‍ ഹാളില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍, അശോക് കുമാര്‍, എം.പ്രദീപന്‍, ഉണ്ണികൃഷ്ണന്‍ പണ്ടാരി എന്നിവര്‍ പ്രസംഗിച്ചു.