ഹോട്ടലുടമക്ക് കാലന്‍ മമ്മദിന്റെ മര്‍ദ്ദനം.

ചന്തേര: ഹോട്ടലില്‍ ബഹളം വെച്ചത് ചോദ്യം ചെയ്തതിന് ഹോട്ടലുടമയെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചു.

സൗത്ത് തൃക്കരിപ്പൂര്‍ പൊറോപ്പാട് ഹോട്ടല്‍ നടത്തുന്ന സൗത്ത് തൃക്കരിപ്പൂര്‍ കണ്ണംകൈയിലെ ഗ്രീന്‍ഹൗസില്‍ ഷബീര്‍അലിക്കാണ്(40)മര്‍ദ്ദനമേറ്റത്.

ജൂലായ്-19 ന് രാത്രി 9.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മമ്മദ് എന്ന കാലന്‍ മമ്മദ് മര്‍ദ്ദിച്ചതായാണ് പരാതി. ചന്തേര പോലീസ് കേസെടുത്തു.