എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉസ്താദ് കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: എട്ടുവയസുകാരിയ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉസ്താദ് കോടതിയില്‍ കീഴടങ്ങി.

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ് സിദിഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദ് ആണ് ഇന്ന് രാവിലെ തലശേരി കോടതിയില്‍ കീഴടങ്ങിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.

രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയില്‍ വെച്ച് മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ച് സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നാണ് കേസ്.

ഇതിനുമുമ്പുള്ള മറ്റൊരു ദിവസവും സമാന അനുഭവം കുട്ടിക്കുണ്ടായിരുന്നു.

പരാതിയെത്തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്.

കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.