രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍.
ചന്തേര: രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍.

ഇന്നലെ രാത്രി 10.15 ന് പടന്ന സി.എ.പി ടര്‍ഫിന് മുന്നില്‍ വെച്ച്‌കെ.എല്‍-60 ആര്‍-8536 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനനന്ദന്‍, എസ്.ഐ മുഹമ്മദ് മുഫ്‌സിന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ പോലീസ് പട്രോളിംഗ് സംഘമാണ് പിടികൂടിയത്.
ആര്‍.സി.ഉടമയായ തെക്കെക്കാട് റാഹല്‍ മന്‍സിലില്‍ അബ്ദുല്‍ലത്തീഫിന്റെ പേരില്‍ കേസെടുത്തു.
മറ്റൊരു സംഭവത്തില്‍ രാത്രി 10.40 ന് പടന്ന കഞ്ഞി ഹട്ടിന് സമീപംവെച്ച് കെ.എല്‍-60 പി 7250 സ്‌ക്കൂട്ടറില്‍ വന്ന കുട്ടിയെ പോലീസ് പിടികൂടി.
ആര്‍.സി.ഉടമ പടന്ന തെക്കെക്കാട്ടെ ദാറുല്‍ ഹന്നയില്‍ ടി.കെ.ഫാരിസയുടെ പേരില്‍ കേസെടുത്തു.
55,000 രൂപയാണ് ഇത്തരം കേസുകളില്‍ പിഴയായി ഈടാക്കുക.
