ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കും-മന്ത്രി വീണ ജോര്‍ജ്.
പരിയാരം: ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ പുതുതായി പണികഴിപ്പിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.
കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം കല്യാട് പൂര്‍ത്തിയായി വരികയാണെന്നും താമസിയാതെ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ആയുര്‍വേദ ഗവേഷണകേന്ദ്രത്തിലെ ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയും ഗവേഷണ കേന്ദ്രവും ഉള്‍പ്പെടെ താമസിയാതെ പൂര്‍ത്തിയാവും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്ക് ഇവിടെ വന്ന് ആയുര്‍വേദത്തില്‍ഗവേഷണം നടത്താനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്.
അന്താരാഷ്ട്രരംഗത്തെ മികവിന്റെ കേന്ദ്രമായി ആയുര്‍വേദ ഗവേഷണകേന്ദ്രത്തെ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് വിദേശ യൂണിവേഴ്‌സിറ്റികളുമായി അക്കാദമിക് രംഗത്തെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കുമെന്നും വീണാജോര്‍ജ് പറഞ്ഞു.
കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ആയുര്‍വേദ കോണ്‍ക്ലേവും സംഘടിപ്പിക്കും.
കോളേജ് കാമ്പസില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ സ്റ്റേജിന്റേയും ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു.
എം.വിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ ടിവി.രാജേഷ്, ടി.സുലജ, കെ.പത്മനാഭന്‍, പി.പി.ദാമോദരന്‍, കെ.പി.ജനാര്‍തദ്ദനന്‍, കെ.വി.ബാബു, ടി.രാജന്‍, പി.പി.ദിവാകരന്‍, ഡോ.കെ.സി.അജിത്കുമാര്‍, കെ.ഗോപാലന്‍, ഡോ.വി.കെ.വി.ബാലകൃഷ്ണന്‍, ഡോ.ജനിന്‍ജിത്ത്, കെ.ഉണ്ണികൃഷ്ണന്‍, സി.ടി.സ്മിത, അമൃത എസ്.രാജ്, ഡോ.ഡോ.ഗോവിന്ദ്‌രാഗ്, ഡോ.എസ്.എ.ലക്ഷ്മി, പ്രിന്‍സിപ്പാള്‍ ഡോ.പി.ആര്‍.ഇന്ദുകല സ്വാഗതവും വാര്‍ഡന്‍ ഡോ.എം.പി.ശ്രീലേഖ നന്ദിയും പറഞ്ഞു.
