അനധികൃത പാര്‍ക്കിങ്ങും കച്ചവടങ്ങളും തടയണമെന്ന് വ്യാപാരി നേതാക്കള്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ അനധികൃത പാര്‍ക്കിംങ്ങും അനധികൃത കച്ചവടവും നിയന്ത്രിക്കണമെന്ന് വ്യാപാരി നേതാക്കള്‍.

തളിപ്പറമ്പില്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും കാല്‍നടയാത്ര ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണമെന്നും,

ഉത്സവ സീസണുകളില്‍ ആളുകള്‍ പട്ടണത്തില്‍ വരുന്നത് തന്നെ കുറഞ്ഞിരിക്കുന്നതിനാല്‍ ട്രാഫിക് സംവിധാനം സുഗമമാക്കുകയും വേണമെന്ന് നേതാക്കള് തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ.എസ്.റിയാസ് ജന.സെക്രട്ടറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവരാണ് ചര്‍ച്ച നടത്തിയത്.

പട്ടണത്തില്‍ വിവിധ ഭാഗങ്ങളില്‍ റോഡിനു വശത്തായി അനധികൃതമായി മണിക്കൂറുകളോളം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനധികൃത വ്യാപാരം നടത്തുന്ന സംഘങ്ങളെ പട്ടണത്തില്‍ വ്യാപാരം ചെയ്യാന്‍ അനുവദിക്കില്ലെന്നും പോലീസ് ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.