പലിശയില്ലാ സ്വര്‍ണവായ്പ തളിപ്പറമ്പില്‍ രണ്ട് കേസുകള്‍-ദമ്പതികളായ നാലു പ്രതികള്‍

തളിപ്പറമ്പ്: പലിശരഹിത സ്വര്‍ണ്ണവായപ് തട്ടിപ്പില്‍ തളിപ്പറമ്പില്‍  രണ്ട് പോലീസ് കേസുകള്‍ കൂടി.

ഇരിക്കൂര്‍, മാമ്പ സ്വദേശികള്‍ക്കാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്.

അഞ്ചരക്കണ്ടി മാമ്പ നദീജ മന്‍സിലില്‍ കെ.മുഹമ്മദ് ഹനീഫയുടെ(53) പരാതിയില്‍ ദമ്പതികളായ നാലുപേര്‍ക്കെതിരെയും

ഇരിക്കൂര്‍ സിദ്ദിഖ്‌നഗര്‍ ദാറുന്നൂര്‍ വീട്ടില്‍ സി.സി.മുഹമ്മദ്‌നവാസിന്റെ(49)പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്.

തളിപ്പറമ്പ് ചിറവക്കില്‍ പ്രതികളുടെ ഉടമസ്ഥതയില്‍ മെലോറ എന്ന പേരില്‍ ജ്വല്ലറിയുണ്ടെന്നും ഇവിടെ സ്വര്‍ണ്ണം പണയം വെച്ചാല്‍ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചായിരുന്നു വഞ്ചന.

തളിപ്പറമ്പ് കുപ്പത്തെ പി.ടി.പി.മുഹമ്മദ് അഷറഫ്, മാതമംഗലം കുറ്റൂരിലെ എം.ടി.പി സലാം എന്നിവരുടെയും അഷറഫിന്റെ ഭാര്യ കായക്കൂല്‍ ആയിഷ, സലാമിന്റെ ഭാര്യ സറീന എന്നിവരുടെയും പേരിലാണ് മുഹമ്മദ് ഹനീഫയുടെ പരാതിയില്‍കേസെടുത്തത്.

2022 ഏപ്രില്‍ 23 ന് 116.53 ഗ്രാം സ്വര്‍ണവും ഹനീഫയുടെ ഭാര്യ സഹോദരി നൂര്‍ജഹാന്റെ 260.18 ഗ്രാം സ്വര്‍ണവും പണയം വാങ്ങിയ പ്രതികള്‍ ഹനീഫക്ക് 6,36,000 രൂപയും നൂര്‍ജഹാന് 9,92,000 രൂപയുമാണ് നല്‍കിയത്.

ആകെ രണ്ടുപേര്‍ക്കും നല്‍കിയത് 16,28,000 രൂപയായിരുന്നു.

ഇരിക്കൂര്‍ സ്വദേശി മുഹമ്മദ് നവാസിന് 15,20,000 രൂപ നഷ്ടപ്പെട്ടതായി പരാതി.

അഷറഫും സലാമുമാണ് ഈ കേസിലെ പ്രതികള്‍.

മാര്‍ച്ച് 2 മുതല്‍ 2022 ആഗസ്റ്റ് 30 വരെയുള്ള കാലയളവില്‍ 240,03 ഗ്രാം സ്വര്‍ണം പണയമായി വാങ്ങി 9,44,000 രൂപയും 2022 ഏപ്രില്‍ 5 ന് 95 ഗ്രാം പണയം വാങ്ങി 3,76,000 രൂപയും 2022ആഗസ്റ്റ് 30ന് 55.21 ഗ്രാം

പണയം നല്‍കി രണ്ട് ലക്ഷം രൂപയും നല്‍കിയ പ്രതികള്‍ നിശ്ചയിച്ച കാലാവധിക്ക് ശേഷം പണവുമായി എത്തിയപ്പോള്‍ ഇരുവര്‍ക്കും സ്വര്‍ണം തിരികെ നല്‍കാകെ വഞ്ചിച്ചതായാണ് പരാതി.