മാരക രാസലഹരിയുമായി വാരത്ത് യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: വാരം കടാങ്കോടില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9.815 ഗ്രാംമാരക ലഹരി മരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

ഇരിക്കൂര്‍ സിദ്ധിഖ് നഗര്‍ സ്വദേശി കെ.ഷാഹിം(28)നെയാണ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.സിയാദിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് വാരം കടാങ്കോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രാമന്‍കടയില്‍ വെച്ചാണ് കെ.എല്‍-59-എ.എ.1910 നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിലായത്.
എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ ഗണേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പ്രതിയെ പിടികൂടുന്നതില്‍ കേരള എ.ടി.എസിന്റെ സഹായം ലഭിച്ചിരുന്നു.
പരിശോധനയില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് തൂനോളി, പി.അനില്‍കുമാര്‍, ആര്‍.പി.അബ്ദുല്‍ നാസര്‍, പ്രിവന്റ്റീവ് ഓഫീസര്‍ ഗ്രേഡ് പി.പി.സുഹൈല്‍, കെ.ഉമേഷ്,
അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ സി.അജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബു, ശ്യാംരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.വി.രതിക എന്നിവരും ഉണ്ടായിരുന്നു.
