ആലക്കോട്: സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നേകാല്‍കോടി തട്ടിയെടുത്ത അച്ഛനും മകനുമെതിരെ ആലക്കോട് പോലീസ് കേസെടുത്തു.
ആലക്കോട് കൊട്ടയാട് കവലയിലെ എം.എ.ബിജു എന്ന മാട്ടയില്‍ ബിജു, മകന് ആബേല്‍ ബിജു എന്നിവരുടെ പേരിലാണ് കേസ്.
മീമ്പറ്റിയിലെ കിഴക്കേക്കര വീട്ടില്‍ മനോജ് ജോസഫിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
മനോജിന്റെയും പിതാവിന്റെയും കയ്യില്‍ പണമുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ പയ്യന്നൂര്‍ കണ്ടങ്കാളി റോഡിലെ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന എട്ട് സെന്റ് സ്ഥലം വിലക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച്
2024 മാര്‍ച്ച് 20 മുതല്‍ 2025 ജനുവരി 13 വരെയുള്ള കാലയളവില്‍ ബാങ്ക് അക്കൗണ്ട് മുഖേനയും പണമായും ഒന്നേകാല്‍ കോടിരൂപ കൈപ്പറ്റിയെങ്കിലും സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കാതെ മന:പൂര്‍വ്വം ചതി ചെയ്തുവെന്നാണ് പരാതി.