കല്ലിങ്കീല്‍ എങ്ങോട്ട് തിരിയും- തളിപ്പറമ്പില്‍ ചര്‍ച്ചകള്‍ സജീവം.

തളിപ്പറമ്പ്: ഒരുവശത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മൂര്‍ത്ഥന്യതയില്‍ മൂന്ന് മുന്നണികളും സജീവമാകുമ്പോള്‍ തളിപ്പറമ്പിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിലവിലെ വൈസ് ചെയര്‍മാനായ കല്ലിങ്കീല്‍ പത്മനാഭന്റെ നിലപാടുകളെക്കുറിച്ചാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുന്ന കല്ലിങ്കീലിനെ ഇതേവരെ തിരിച്ചെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി പറഞ്ഞ ഉടനെ രാജിവെച്ചില്ല എന്ന നിസാര കാരണത്തിന്റെ പേരിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് സസ്‌പെന്‍ന്റ് ചെയ്തത്.

ഈ കാലയളവില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് കല്ലിങ്കീല്‍ തുടരുകയും ചെയ്തു.

തളിപ്പറമ്പിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അന്നും ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന കല്ലിങ്കീലിനെ തിരിച്ചെടുക്കാന്‍ നേതൃത്വം ഇതേവരെ തയ്യാറായിട്ടില്ല.

ഗുരുതരമായ നിരവധി പ്രശ്‌നങ്ങളുടെ പേരില്‍ പുറത്താക്കിയവരെ വരെ കോണ്‍ഗ്രസ് തിരിച്ചെടുത്തുവെങ്കിലും കല്ലിങ്കീലിന്റെ കാര്യത്തില്‍ തീരുമാനം നീളുകയാണ്.

എന്ത് വേണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പലരുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നും കല്ലിങ്കീല്‍ പറഞ്ഞു.

രണ്ട് ദിവസത്തിനകം വ്യക്തമായ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.