കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (DCIP) 2025 – ബാച്ച് 6
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബര്‍ 22.
ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (DCIP) ഒരുക്കുന്നത്. മികച്ച കരിയര്‍ വളര്‍ച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതല്‍കൂട്ടാകുന്ന രീതിയിലാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും അതുവഴി സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഡിസിഐപി വഴി ഒരുക്കും. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ https://tinyurl.com/dcipknrbatch6 ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തിനുശേഷം ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിച്ച് നല്‍കേണ്ടതാണ്.

2025 ഡിസംബര്‍ 22-ാം (22-12-2025) തീയതിക്കകം അപേക്ഷ സമര്‍പ്പിക്കണം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. പ്രായപരിധി 2025 ഡിസംബര്‍ 1 ന് 30 വയസ്സ്. വിശദ വിവരങ്ങള്‍ക്ക് മേല്‍ പരാമര്‍ശിച്ച ലിങ്ക് സന്ദര്‍ശിക്കുക (അപേക്ഷാ ഫോറം, ഡിസിഐപി ഇന്റേണ്‍ഷിപ്പിന്റെ കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് എന്നിവ ലഭ്യമാണ്).
വിശദവിവരങ്ങള്‍ കൃത്യമായി വായിച്ചു മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
മേല്‍ പരാമര്‍ശിച്ച വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കില്‍ മാത്രം 9497715811, 0497-2700243 നമ്പറുകളിലോ dcknr.ker@nic.in എന്ന ഇമെയിലില്‍ വിലാസത്തിലോ ബന്ധപ്പെടാം.
