കുടിയാന്‍മലയില്‍ ചീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: കുടിയാന്‍മലയില്‍ ചീട്ടുകളിസംഘം പോലീസ് പിടിയില്‍.

നടുവില്‍ കോട്ടച്ചോലയിലെ കൊട്ടുകുന്നേല്‍ വീട്ടില്‍ സ്‌കറിയ(58), കുന്നേല്‍ വീട്ടില്‍ ഷാജു(53), നരിപ്പാറ വീട്ടില്‍ എന്‍.ജെ.ബെന്നി(54), കൊറ്റി വീട്ടില്‍ വിപിന്‍ ബാബു(33), ചെന്നിക്കര വീട്ടില്‍ കെ.എഫ്.ലിബിന്‍(37) എന്നിവരൊണ് കുടിയാന്‍മല എസ്.ഐ പ്രകാശന്‍ പടിക്കല്‍ പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് 12.15 ന് കോട്ടച്ചോല-കനകക്കുന്ന് റോഡില്‍ കിഴക്കുപടിഞ്ഞാറുള്ള ഷാജുവിന്റെ കടവരാന്തയില്‍ വെച്ച് ചീട്ടുകളിക്കവെയാണ് ഇവര്‍ പിടിയിലായത്.

2000 രൂപയും പോലീസ് പിടിച്ചെടുത്തു.

ഗ്രേഡ് എസ്.ഐ മുസ്തഫ, സിവില്‍ പോലീസ് ഓഫീസര്‍ ബൈജു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പട്രോളിങ്ങിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.