തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു.
തളിപ്പറമ്പ്; തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു.

ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്.
യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗിലെ പി.കെ.സുബൈര്‍, എല്‍.ഡി.എഫില്‍ നിന്ന് സി.പി.എമ്മിലെ ടി.ബാലകൃഷ്ണന്‍, ബി.ദെ.പിയിലെ പി.വി.സുരേഷ് എന്നിവരാണ് മല്‍സര രംഗത്ത്.
17, 15, 3 എന്നിങ്ങനെ വോട്ടുനില വരുന്നതിനാല്‍ ആദ്യ വോട്ടെടുപ്പ് കഴിഞ്ഞ് കുറവ് വോട്ട്‌ലഭിച്ച മൂന്നാംകക്ഷിയെ ഒഴിവാക്കി മറ്റ് രണ്ട് കക്ഷികളേയും ഉള്‍പ്പെടുത്തി രണ്ടാംഘട്ട വോട്ടെടുപ്പിന് ശേഷമായിരിക്കും ചെയര്‍പേഴ്‌സനെ പ്രഖ്യാപിക്കുക.
ഉച്ചക്ക് 2.30 നാണ് വൈസ് ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ്. രഹസ്യബാലറ്റ് വഴിയാണ് വോട്ടെടുപ്പ് നടക്കുക.
സ്ഥാനാര്‍ത്ഥികളുടെ പേരിന് നേരെ ഗുണന ചിഹ്നം രേഖപ്പെടുത്തണം. ബാലറ്റ് പേപ്പറിന് പിറകില്‍ വോട്ടറായ കൗണ്‍സിലര്‍ പേരെഴുതി ഒപ്പിടണം.
