ആവലാതിക്കാരല്ല-വരൂ-ഇനി നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്‌

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ എത്തുന്ന എല്ലാവരും ഇനി അതിഥികള്‍.

സംസ്ഥാനത്തിന് തന്നെ മാതൃകയായി
വെല്‍ക്കം ഡ്രിങ്ക് നല്‍കി നഗരസഭയില്‍ എത്തുന്നവരെ സ്വീകരിക്കുന്ന പരിപാടിക്ക് ഇന്ന് പുതുവല്‍സര ദിനത്തില്‍ തളിപ്പറമ്പ് നഗരസഭയില്‍ തുടക്കംകുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഇത് ഉള്‍പ്പെടെ നിരവധി ജനപ്രിയ പരിഷ്‌ക്കാരങ്ങല്‍ പ്രഖ്യാപിച്ചത്.

ഇന്ന് പുതുവല്‍സര ദിനത്തില്‍ പാലടപായസം നല്‍കിയാണ് നഗരസഭ അധികൃതര്‍ നഗരസഭയില്‍ എത്തിയവരെ വരവേറ്റത്.

ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, കൗണ്‍സിലര്‍മാരായ ടി.ബാലകൃഷ്ണന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, പി.സി.നസീര്‍, ഫൈസല്‍ ചെറുകുന്നോന്‍, കെ.മുഹമ്മദ് ബഷീര്‍, കെ.എം.ലത്തീഫ്, പി.റഫീഖ് എന്നിവരും നഗരസഭ ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.