ടാക്സ് കൺസൾട്ടൻ്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് കേരളയുടെ കണ്ണൂർ ജില്ല സമ്മേളനം തിങ്കളാഴ്ച പയ്യന്നൂർ
പയ്യന്നൂർ: ടാക്സ് കൺസൾട്ടൻ്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് കേരളയുടെ കണ്ണൂർ ജില്ല സമ്മേളനം തിങ്കളാഴ്ച പയ്യന്നൂർ സ്കന്ദ റസിഡൻഷിയിലെ പി. മനോഹരൻ നഗറിൽ നടക്കും.പൊതു സമ്മേളനം രാവിലെ 10ന് എം. വിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ല പ്രസിഡൻ്റ് സി.കുമാരൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശി മുഖ്യാതിഥിയാവും.ജി.എസ്.ടി ഉദ്യോഗസ്ഥർ, ചാർട്ടേർഡ് അക്കൗണ്ടന്റ് പ്രതിനിധി, വ്യാപാരി നേതാക്കൾ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും .ജില്ലയിലെ വിവിധ യൂനിറ്റുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 120 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.. സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ബൈക്ക് റാലി നടന്നു . വാർത്ത സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് വി.ടി.വി രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ജയരാജൻ, ജില്ല പ്രസിഡൻ്റ് സി.കുമാരൻ ജില്ല സെക്രട്ടറി എൻ.ഷാജി,ജില്ല ജോയിന്റ് സെക്രട്ടറിമാരായ ഇ. മണിപ്രസാദ്, അരുൺകുമാർ, വൈസ് പ്രസിഡൻ്റ്, ഇ.രവീന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി. ഭാസ്‌കരൻ, രാജേഷ് കുമാർ, എൻ.എം.സനേഷ് എന്നിവർ പങ്കെടുത്തു.
