എ.കെ.പി.എ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി-

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും സംഘടന ക്ലാസും സംഘടിപ്പിച്ചു.

തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട്, സംസ്ഥാന സെക്രട്ടറി എസ്.ഷിബുരാജ് എന്നിവര്‍ക്കുള്ള മൊമന്റോയും നല്‍കി.

എ കെ പി എ തളിപ്പറമ്പ് മേഖല പ്രസിഡന്റ് പി.സി.വത്സരാജ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി വിതിലേഷ് അനുരാഗ് സംഘടനാ ക്ലാസ് എടുത്തു.

ഉണ്ണി കൂവോട്, എസ്.ഷിബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പവിത്രന്‍ മോണോലിസ, ജില്ലാ എക്‌സിക്യുട്ടിവ് അംഗം ഗോപാലന്‍ അപ്‌സര, വനിതവിംഗ് കോഡിനേറ്റര്‍ കനക സുരേഷ്, ജില്ലാ സ്‌പോട്‌സ് ക്ലബ് സബ് കോഡിനേറ്റര്‍ കെ. രഞ്ജിത്ത്, പ്രദിപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖല സെക്രട്ടറി വി.ശ്രീഗണേഷ് സ്വാഗതവും, ട്രഷറര്‍ കെ.വി.ഷിബിന്‍ നന്ദിയും പറഞ്ഞു.