കെ എസ് ടി പി റോഡ് റീ-ടാറിങ് അഴിമതിക്കെതിരെ പ്രതിഷേധ ധര്‍ണ
പിലാത്തറ: കെ എസ് ടി പി റോഡ് റീ-ടാറിങ് അഴിമതിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെറുതാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിലാത്തറ ടൗണില്‍ പ്രതിഷേധ പ്രകടനവും കെ.എസ്.ടി.പി റോഡില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തി.

ഡിസിസി ജന.സക്രട്ടറി അഡ്വ.കെ.ബ്രിജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് യു.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.കെ.രാമദാസ്
മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി.ചന്ദ്രിക വിജയന്‍ കുട്ടിനേഴത്ത്, വി.ടി.വി പത്മനാഭന്‍, എം.വി.കമ്മാരാന്‍,
എന്‍.രാമചന്ദ്രന്‍, രമണി ടീച്ചര്‍, മിഥുന്‍ കുളപ്പുറം സരീഷ് പുത്തൂര്‍, വരയില്‍ പ്രദീപന്‍, സജീവന്‍ മത്യാരി, സജീവന്‍ കോക്കാട്, വിജയന്‍ പാറോല്‍. വര്‍ഗീസ് മീഷാല്‍ എന്നിവര്‍ പ്രസംഗിച്ചു
