തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രധാന കവാടത്തില്‍ റോഡിലെ കുഴിയടക്കല്‍ ആരംഭിച്ചു.
ഇന്ന് രാവിലെ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ നേരിട്ടെത്തി പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
അള്ളാംകുളം വാര്‍ഡ് കൗണ്‍സിലര്‍ ഫൈസല്‍ ചെറുകുന്നോന്‍, നഗരസഭ എഞ്ചിനീര്‍ എസ്.സീന, ജീവനക്കാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
ജനുവരി 13 ന് ചെയര്‍പേഴ്‌സന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഇതുവഴി കടന്നുപോകുന്ന രോഗികളുടെ ദുരിതം നേരിട്ട് മനസിലാക്കിയതിനെ തുര്‍ന്നാണ് ഇന്ന് രാവിലെ അടിയന്തിരമായി പ്രവൃത്തി ആരംഭിച്ചത്.
ശാശ്വതമായ പരിഹാരമാണ് നഗരസഭ നടപ്പിലാക്കുന്നതെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു.