Skip to content
തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം.
ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയാണ് മരണപ്പെട്ടത്.
സ്ത്രീയുടെ കൂടെയുണ്ടായിരുന്ന അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ.പി.വിജയന്‍ എന്നയാളോടൊപ്പമാണ് അയല്‍വാസിയായ സ്ത്രീ ലോഡ്ജില്‍ എത്തിയത്.
ഇന്നലെ ഫിബ്രവരി 4 ന് രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.
കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി.
പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
ഇന്ന് രാവിലെ ഇന്‍ക്വസ്റ്റിന് ശേഷം കൂടുതല്‍ അന്വേഷണം നടക്കും.