പണിമുടക്കുകളില്‍ നിന്ന് മല്‍സ്യമേഖലയെ ഒഴിവാക്കണം-ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി.

തളിപ്പറമ്പ്: പണിമുടക്കില്‍ നിന്നും ഹര്‍ത്താലില്‍ നിന്നും മത്സ്യമേഖലയെ ഒഴിവാക്കണമെന്ന് ഓള്‍ കേരള ഫിഷ് മാര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും ഈ കമ്മിറ്റിയുടെ കാലയളവില്‍ തന്നെ തളിപ്പറമ്പ് മേഖലക്ക് പുതിയ ആസ്ഥാനം മന്ദിരം ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ കണ്‍വെന്‍ഷനും സംസ്ഥാന കണ്‍വെന്‍ഷനും വിജയിപ്പിക്കുവാനും തീരുമാനിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എം.എ. മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.

സലാം ഹാജിയുടെ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.കെ. ഖാലിദ് പുതിയങ്ങാടി, ഇഖ്ബാല്‍, കാദര്‍ ഹാജി പയ്യന്നൂര്‍, എസ്.എ.എച്ച്.സലാം, ഷാജഹാന്‍ പയ്യന്നൂര്‍, റഹീം പയ്യന്നൂര്‍, അഷ്‌റഫ് പയ്യന്നൂര്‍, ശിഹാബ്, അഹമ്മദ് ഷാ, ലത്തീഫ്, ജാഫര്‍, മസാ റസാഖ്, ആര്‍.വൈ.എന്‍.ജാഫര്‍, കെ.എം.ഉനൈസ് എന്നിവര്‍ പ്രസംഗിച്ചു.

മണ്ണന്‍ സുബൈര്‍ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.

ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ കമ്മിറ്റിക്ക് 2026-2029 വര്‍ഷത്തേക്ക് പുതിയ ഭരണ നേതൃത്വവും നിലവില്‍വന്നു.

രക്ഷാധികാരികള്‍- സലാം ഹാജി പയ്യന്നൂര്‍, കെ.എസ്.എസ്.സലാം, തളിപ്പറമ്പ്,

പ്രസിഡന്റ്-കെ.എം.മുഹമ്മദ് ഇഖ്ബാല്‍, വൈസ് പ്രസിഡന്റുമാര്‍-റഹീം പയ്യന്നൂര്‍, ഉനൈസ് തളിപ്പറമ്പ്, സെക്രട്ടറി-മണ്ണന്‍ സുബൈര്‍, തളിപ്പറമ്പ്.
ജോ.സെക്രട്ടറി- അഷ്‌റഫ് പയ്യന്നൂര്‍, ശിഹാബ് തളിപ്പറമ്പ, ട്രഷറര്‍- ഷാനവാസ് തളിപ്പറമ്പ് എന്നിവരെ തിരഞ്ഞെടുത്തു.