മുസ്ലിം യൂത്ത്‌ലീഗ് ഇഫ്തിറാഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി വൈറ്റ്ഗാര്‍ഡ് തളിപ്പറമ്പിന്റെ സഹകരണത്തില്‍ റമദാന്‍ മാസത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന്റ മുന്നൊരുക്കത്തിന്റെ ഭാഗമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു.

മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.സുബൈര്‍ ഉദ്ഘടനം ചെയ്തു.

ഫാ.മാത്യു ആശാരിപ്പറമ്പില്‍, ഉമ്മര്‍ നദ്വി തോട്ടികീല്‍, വിജയ് നീലകണ്ഠന്‍ എന്നിവര്‍ പ്രഭാഷണ നടത്തി. കൊടിയില്‍ സലീം, എന്‍.എ.സിദ്ദിഖ്, കെ.വി.മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് ബഷീര്‍, ഉസ്മാന്‍ കൊമ്മച്ചി, പി.പി.മുഹമ്മദ് നിസാര്‍, സയിദ് പന്നിയൂര്‍, സിദ്ദിഖ് ഗാന്ധി, പി.പി.ഇസ്മായില്‍, എന്‍. അബു, എം.കെ.മനോഹരന്‍ മക്തബ്,

ഖാദര്‍ സീക്കോ, കെ.പി.രാജീവന്‍, അഹമദ് കുട്ടി ഹാജി, ശ്രീനി അലക്കോട്, മുഫീദ് കൂട്ടുക്കന്‍, മുഹമ്മദ് കുഞ്ഞി കുപ്പം, എ.പി.നാസര്‍, കെ.എസ്.ഉമ്മര്‍, കെ.എസ്.റഫീഖ്, ഫിയാസ് അള്ളാംകുളം, സഫീര്‍ കണ്ണങ്കീല്‍, സി.കെ.മദനി, സി.പി.നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

ജന.സെക്രട്ടറി പി.എ.ഇര്‍ഫാന്‍ സ്വാഗതവും ട്രഷറര്‍ കെ.എന്‍. അന്‍ഷാദ് നന്ദിയും പറഞ്ഞു.