Skip to content
തളിപ്പറമ്പ്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിന്തുടര്ന്നപ്പോള് ഉപേക്ഷിച്ചു.
കെ.എല്‍-18 ഡി-2555 ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലര്‍ച്ചെ 3.40 നാണ് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ടിപ്പര്‍ലോറി അയ്യന്‍കോവില്‍ കനാല്‍ ജംഗ്ഷന് സമീപംവെച്ച് കൈകാണിച്ച് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് പിന്തുടര്ന്നത്.
പോലീസ് പിന്തുടരുന്നതുകണ്ട് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
130 അടിയോളം പുഴമണലാണ് ടിപ്പര്‍ലോറിയില്‍ ഉണ്ടായിരുന്നത്.
ഡ്രൈവര്‍ സി.പി.ഒ നവാസും ഇന്‍സ്പെക്ടറോടൊപ്പം ഉണ്ടായിരുന്നു.