കേരള പൂരക്കളി അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു-സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ഡോ.ഇ.ശ്രീധരനും പി.ദാമോദരന്‍ പണിക്കര്‍ക്കും.
പയ്യന്നൂര്‍:കേരള പൂരക്കളി അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം ഡോ.ഇ.ശ്രീധരനും പി.ദാമോദരന്‍ പണിക്കര്‍ക്കും. പൂരക്കളി കലാകാരന്മാരുടെ 107 അപേക്ഷകളാണ് അവാര്‍ഡിനായി ലഭിച്ചത്. 10 പേര്‍ക്ക് ഗുരുപൂജ പുരസ്കാരവും 35 പേര്‍ക്ക് അവാര്‍ഡുമാണ് പ്രഖ്യാപിച്ചത്. 47 പേരെയാണ് ആകെ തിരഞ്ഞെടുത്തത്. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടി അക്കാഡമി ചെയര്മാന് കെ കുഞ്ഞിരാമന്, ഫോക്ലോര് അക്കാദമി സെക്രട്ടറിയും പൂരക്കളി അക്കാദമി അംഗവുമായിട്ടുള്ള എ.വി.അജയകുമാര്‍, കേരള പൂരക്കളി അക്കാദമി മെമ്പറും പൂരക്കളി പണിക്കറും ആയിട്ടുള്ള പി.സജികുമാര്‍, വിപിന്‍ പണിക്കര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
വാര്‍ത്ത സമ്മേളനത്തില്‍ ടി.ഐ മധുസൂദനന് എം.എല്‍.എ പൂരക്കളി അക്കാദമി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ കെ. കുഞ്ഞിരാമന്, പയ്യന്നൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി.മോഹനന്, അക്കാദമി മെമ്പര്‍ പി.സജികുമാര്‍ എന്നിവരാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് ലഭിച്ച ഡോ.ഇ.ശ്രീധരന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ച് വിരമിച്ചയാളാണ്. അധ്യാപന മേഖലയിലും ഭരണരംഗത്തുമായി 30 വര്‍ഷത്തിലധികം പ്രവൃത്തിച്ചിരുന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം പയ്യന്നൂര്‍ ഡയറക്ടറായും കണ്ണൂര്‍ സര്‍വകലാശാല ഡെവലപ്മെന്റ് ഓഫീസറായും പ്രവര്‍ത്തിച്ചു. പ്രധാന കൃതികള്‍: ശിഷ്യഃ സൂനുശ്ച(വിവര്‍ത്തനം), പൂരക്കളിയും മരുതുകളിയും (കെ.കെ.എന്‍. കുറുപ്പുമായി ചേര്‍ന്ന്), ധ്വനിസിദ്ധാന്തം: വസ്തുതകളും സമീപനങ്ങളും.
നാടന്‍ കലകള്‍ (മറുത്തുകളി, കോല്‍ക്കളി), ഗണിത ജ്യോതിശാസ്ത്രം (ഗ്രഹസ്ഥാനഗണിതം), സംസ്കൃത വിവര്‍ത്തനങ്ങള്‍ (വള്ളത്തോളിന്റെ ശിഷ്യനും മകനും) തുടങ്ങി പത്തിലധികം പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തു. പ്രധാന പുരസ്കാരങ്ങള്‍
സാഹിത്യ മഞ്ജരി പുരസ്കാരം (വള്ളത്തോള്‍ വിദ്യാപീഠം, എടപ്പാള്‍), എഴുത്തച്ഛന് സ്മൃതി പുരസ്കാരം (കലാനിധി, തിരുവനന്തപുരം), പണ്ഡിതശ്രേഷ്ഠ പുരസ്കാരം (മലയാള ഭാഷാ പാഠശാല, പയ്യന്നൂര്‍),വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് (റോട്ടറി ക്ലബ്ബ്, പയ്യന്നൂര്‍), സാഹിത്യപ്രതിഭ പുരസ്കാരം (മയ്യില്‍ കുഞ്ഞിരാമന് മെമ്മോറിയല്‍ ട്രസ്റ്റ്)
1978 മുതല്‍ മറുത്തു കളിയുടെഅധ്യക്ഷനാണ്. മറുത്തുകളിക്കളരിയും നടത്തിവരുന്നു.
കാഞ്ഞങ്ങാട് സ്വദേശിയാണ് പി.ദാമോദരന്‍ പണിക്കര്‍. പതിനെട്ടാം വയസ്സില്‍ മറുത്തുകളിയില്‍ അരങ്ങേറ്റം. ഉത്തര കേരളത്തിലെ പൂരക്കളി-മറത്തുകളി രംഗത്ത് 55 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. പാരലല്‍ കോളേജില്‍ 12 വര്‍ഷം സംസ്കൃതം അധ്യാപകന്. കേരള ഫോക്ലോര് അക്കാദമിയില്‍ ആറ് വര്‍ഷം അംഗമായിരുന്നു. സംസ്ഥാന യുവജനോത്സവത്തില്‍ കാല്‍നൂറ്റാണ്ട് പൂരക്കളിയിലും മറ്റും വിധികര്‍ത്താവായിരുന്നു. പൂരക്കളിയില്‍ ഇരുപത്തിനാലാം വയസ്സില്‍ പട്ടും വളയും മുപ്പത്തിനാലാം വയസ്സില്‍ വീരശൃംഖലയും ലഭിച്ചു. 2001ല്‍ പൂരക്കളിക്ക് കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ്, 2010ല്‍ കേരള ഫോക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ്, 2017-ല്‍ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്പമെന്റ്റ് പൂമാലിക പുരസ്കാരം
2019-ല്‍ അരയി നാരായണന് ഗുരുക്കള്‍ സ്മാരക പണ്ഡിതരത്ന പുരസ്ക്കാരം എന്നിവക്ക് അര്‍ഹനായി.
അവാര്‍ഡുകള്‍-
കെ വി ചന്ദ്രന് പണിക്കര്‍(79)നീലേശ്വരം, പുണ്ണുക്കന്‍ കോരന്(75)എടക്കോം, ഒ.വി.രത്നാകരന് പണിക്കര്‍( 70 )
അണ്ടോള്‍, കരിന്തളം. എം.പി. നാരായണന്(73)ചെറുവച്ചേരി, പി.പി.ഗംഗാധരന് പണിക്കര്‍(64), തുരുത്തി, ചെറുവത്തൂര്‍. കാസര്‍ഗോഡ്, മൂലവളപ്പില്‍ നാരായണന്(71)പറവൂര്‍, പാണപ്പുഴ, എ രാഘവന് പണിക്കര്‍(61), ചൂരിക്കോട്, കൊളത്തൂര്‍.
കുന്നുവീട്ടില്‍ കൃഷ്ണന്(73)കേളോത്ത്, പയ്യന്നൂര്‍. കെ ദാമോദരന്‍(63)വെള്ളൂര്‍,പയ്യന്നൂര്‍. പി.വി.പൊക്കന്‍ കൊടക്കാരന്‍(75),
ഇട്ടമ്മല്‍ കൃഷ്ണന്(81)കിഴക്കുമ്പാട്, വെള്ളൂര്‍. വടക്കന്‍ കുഞ്ഞിക്കണ്ണന്(76)വറക്കോട്ട് വയല്‍, പിലിക്കോട്.
സി.കോരന്(77)അന്നൂര്‍, പയ്യന്നൂര്‍. കെ പത്മനാഭന് വെളിച്ചപ്പാടന്‍(60)ഉപ്പിലിക്കൈ, കാസര്‍ഗോഡ്, ഒ.പി. ഗോവിന്ദന്(77)പെരളം, കൊഴുമ്മല്‍, കെ.സുരേശന്(55)മോനാച്ച, ഉപ്പിലിക്കൈ. എം.പി.കണ്ണന്(75), പൊതാവൂര്‍, ചീമേനി. കെ.കോമളന്(68), പുത്തൂര്‍, പാനൂര്‍. കയനാടന്‍ കൃഷ്ണന്(72), പൂതങ്ങാനം, പറക്കളായി. രാഘവന് കുഞ്ഞിവളപ്പില്‍(81), വെള്ളൂര്‍, പയ്യന്നൂര്‍. ടി.പി.രാഘവന്(71)കാരിയില്‍, തുരുത്തി. കുളങ്ങര കൃഷ്ണന്(77)മാവിച്ചേരി, പയ്യന്നൂര്‍. പി.ടി.നാരായണന്(75)
കൊളത്തൂര്‍, ചെങ്കള. പി.വിനോദ് പണിക്കര്‍(56)പുലരി, പിലാത്തറ. എം രാഘവന്(75), മട്ടലായി, ചെറുവത്തൂര്‍. പി.ലക്ഷ്മണന്(68)കയ്യൂര്‍, ചെറുവത്തൂര്‍. പി.രാജന്(71) കണ്ണപുരം, ചെറുകുന്ന്. ടി.നാരായണന് (87) ബേര്‍ളം, കാറഡുക്ക. വി.രാമചന്ദ്രന്(78)കേളോത്ത്, പയ്യന്നൂര്‍. സി.കുമാരന്(61)മാനായി. ടി.വി.സുകുമാരന്‍(76), കൊഴുമ്മല്‍. ടി.വി.കുഞ്ഞമ്പു(81), ചെറുവപ്പാടി, കെട്ടിക്കുണ്ട്. എം.വി.കുഞ്ഞിക്കണ്ണന്(83)മാവിച്ചേരി, പയ്യന്നൂര്‍. പി.പി.രാഘവന്(76), ഇരിണാവ്. രാഘവന് വൈക്കത്ത്(80) ഇടയിലക്കാട്, വലിയപറമ്പ്.
ഗുരുപൂജ പുരസ്ക്കാരം

എന്‍.കുഞ്ഞിക്കോരന്(81)മമ്പലം, പയ്യന്നൂര്‍, വി.കെ.കൃഷ്ണന് പണിക്കര്‍(87)അയ്യങ്കാവ്, പറക്കളായി. കുനിമ്മല്‍ കൃഷ്ണന്(81), വണ്ണാംതടം, അടുത്തില, പഴയങ്ങാടി. പി.വി.കുഞ്ഞിക്കോരന് പണിക്കര്‍(80)പള്ളം, ഉദുമ. പി.പി.കരുണാകരന്(90)മുക്കുന്ന്, കുപ്പം. മുത്തല് കണ്ണന്(92)കാടങ്കോട്, തുരുത്തി. കുണ്ടത്തില്‍ ദാമോദരന്‍(68) സ്വാമിമുക്ക്, ഏറ്റുകുടുക്ക, എന്‍.അപ്പു(70)വറക്കോട്ട് വയല്‍, മുണ്ടവളപ്പില്‍ ഗോപാലന്(86)ഗോപലാനിലയം, വടക്കുമ്പാട്, കുഞ്ഞിമംഗലം, എം രാഘവന്(80)കാരിയില്‍, തുരുത്തി, കാസര്‍ഗോഡ്.
