എം.ഡി.എം.എയുമായി കാര്യാമ്പലം സ്വദേശി അറസ്റ്റില്‍

 

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ എം.ഡി.എം.എ വേട്ട, യുവാവ് അറസ്റ്റില്‍.
ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായ തളിപ്പറമ്പ് കാര്യാമ്പലത്തെ പി.മുഹമ്മദ് അഫ്രാസിനെയാണ്(23) തളിപ്പറമ്പ് പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും സംയുക്തമായി പിടികൂടിയത്.
27.0712 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് അഫ്രാസെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.