Skip to content
തളിപ്പറമ്പ്: ഭര്‍ത്താവിനെ മുറ്റത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യക്കും മര്‍ദ്ദനമേറ്റു.
മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഒടുവള്ളിത്തട്ടിലെ പായിക്കാട്ട് വീട്ടില്‍ സി.ജെ.വിജിക്കാണ്(49)മര്‍ദ്ദനമേറ്റത്.
വിജിയുടെ ഭര്‍ത്താവ് ബാബുവിനെ(56) അഭിലാഷ്, നിധീഷ്, രതീഷ് എന്നിവര്‍ മാര്‍ച്ച് 22 ന് രാത്രി എട്ടരക്ക് വീട്ടില്‍ അതിക്രമിച്ചുകടന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വിജിക്ക് മര്‍ദ്ദനമേറ്റത്.
ടൗണിലേക്ക് വന്നാല്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിതായും പരാതിയുണ്ട്.
അമ്മംകുളത്തെ വിനോദിനെകൊണ്ട് അഭിലാഷിനെ അടിപ്പിച്ചത് ബാബുവാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.