Skip to content
ആലക്കോട്: വ്യാജരേഖ ചമച്ച് ചതി ചെയ്തതായ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പിണറായി സ്വദേശികളായ മനോജ് കുറുപ്പംകണ്ടി, ഷാജി അണിയേരി എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.
ഉദയഗിരി കാര്‍ത്തികപുരത്തെ മാട്ടേല്‍ ജോസഫ് അഗസ്റ്റിന്റെ(58)പരാതിയിലാണ് കേസ്.
മനോജ് കുറുപ്പംകണ്ടിയും ജോസഫ് അഗസ്റ്റിനും ഡയരക്ടര്‍മാരായുള്ള റെയിന്‍ ഹില്‍സ് കാസില്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍
2023 മാര്‍ച്ച് മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ജോസഫ് അഗസറ്റിനെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണം എന്ന ഉദ്ദേശത്തോടെ കമ്പനിയില്‍ ഓഡിറ്റ് നടത്താതെ കൃത്രിമരേഖ സൃഷ്ടിച്ച് ഷാജി അണിയേരിയെ ഡയരക്ടറാക്കി ചതി ചെയ്തുവെന്നാണ് പരാതി.