പയ്യന്നൂര്‍: രാമന്തളി 17 ശുഹദാമഖാം ഉറൂസ് ഏപ്രില്‍ 1 മുതല്‍ 5 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേലനത്തില്‍ അറിയിച്ചു.
എ.ഡി 1524 ല്‍ വൈദേശികാധിപത്യത്തനെതിരെ ഹസ്റത്ത് പൊക്കര് മൂപ്പര്ധറ:അപ നേതൃത്വത്തില്പറങ്കിപ്പടയോട് യുദ്ധം ചെയ്ത് ധീരരക്തതസാക്ഷിത്വം വരിച്ച് രാമന്തളി ജുമാ മസ്ജിദ് അങ്കണത്തില്‍ അന്ത്യവശ്രമം കൊള്ളുന്ന ചരിത്ര പ്രസിദ്ധമായ രാമന്തളി 17 ശുഹദാ മഖാമില്‍ വര്‍ഷംതോറും നടന്നു വരുന്ന മഖാംഉറുസ് ഏപ്രില്‍ 1 മുതല്‍ 5 വരെവിപുലമായപരിപാടികളോടെ നടക്കുകയാണ്.
ഏപ്രില്‍ 1ന് അസര്നിസ്കാരാനന്തരം(വൈകുന്നേരം 4 മണി)17 ശുഹദാ മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ബുഖാരി അല്‍ ജലാലി നേതൃത്വം നല്‍കും, ഉറൂസ് കമ്മിറ്റി ചെയര്മാന് സയ്യിദ്പൂക്കുഞ്ഞിതങ്ങള് ശുഹദാനഗറില് പതാക ഉയര്‍ത്തും തുടര്‍ന്ന് തെക്കുമ്പാട് മഖാം സിയാറത്ത് യാത്ര വൈകുന്നേരം 7 മണി (മഗ്രിബ് നിസ്കാരാനന്തരം) പാണക്കാട് സയ്യിദ് അബ്ദുല്‍ റഷീദ് അലി ശിഹാബ്തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും.
അന്‍വര്‍ അലി ഹുദവി പുളിയക്കോട് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിക്കും.
കെ.വി.അബുബക്കര്‍ഹാജി സ്വാഗതവും പി.എം.ലത്തീഫ് നന്ദിയും പറയും.
2 ന് രാത്രി 7 മണിക്ക് ജലീല്‍ റഹ്മാനി വാണിയന്നൂര്‍, 3 ന് ശുഹൈബുല്‍ ഹൈതമി വാരാമ്പറ്റ, 4 ന് മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
5 ന് ളുഹര്‍ നിസ്കാരാനന്തരം (ഉച്ചക്ക് 1 മണി) മൗലീദ് പാരായണത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്ന്ന്അന്നദാനം.
രാത്രി 7 മണിക്ക് സമാപനസമ്മേളനത്തില്‍ കെ.അബുബക്കര്‍ അദ്ധ്യക്ഷത വഹിക്കും.
ഫൈസല്‍ ഹുദവി പാണ്ടിക്കാട് മുഖ്യപ്രഭാഷണംനടത്തും. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്കും.
കെ.സിദ്ധീഖ് സ്വാഗതവും ഇ.അബൂബക്കര്‍ നന്ദിയും പറയും.
സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, കെ.സിദ്ധീഖ്, കെ. അബുബക്കര്‍, കെ.വി.അബൂബക്കര്‍, കെ. കെ.അഷറഫ്, ഇ.അബുബക്കര്‍, പി.എം ലത്തീഫ് പി.പി. മുഹമ്മദലി എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പങ്കെടുത്തു.