ഫോട്ടോയും ഫോണ്‍നമ്പറും നല്കി വിവാഹബന്ധം ശരിയാക്കി കൊടുത്തതിന് 25,000 രൂപ എബ്രഹാം ബേബിക്ക് നല്കിയിരുന്നുവത്രേ.
കര്‍ണാടകയിലായിരുന്ന ബേബി ഏപ്രില്‍ 3 ന് എബ്രഹാമിന്റെ കടയില്‍ മദ്യപിച്ചെത്തി 75,000 രൂപ കൂടി ആവശ്യപ്പെട്ട് ബഹളം വെക്കുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതായി ഭാര്യ സുനിത പറഞ്ഞു.
ഒടുവില്‍ ഈസ്റ്റര്‍ ദിവസം 25,000 രൂപ കൊടുത്ത് പ്രശ്നം തീര്‍ക്കാന്‍ ധാരണയായിരുന്നു.
എന്നാല്‍ ശനിയാഴ്ച്ച രാത്രി ഏഴിന് കട അടക്കാന്‍ പോകവെ മദ്യപിച്ചെത്തിയ ബേബി എബ്രഹാമിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബേബിയെ ഞായറാഴ്ച്ച രാവിലെയാണ് എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പോലീസ് വീട്ടില്‍ വെച്ച് പിടികൂടിയത്.
വെട്ടേറ്റ് ചിതറിയ കൈകളും വിരലുകളുമായി എബ്രഹാമിനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൂന്ന് ഓപ്പറേഷനുകളും ഒരു പ്ലാസ്റ്റിക്ക് സര്‍ജറിയും നടത്തിയ എബ്രഹാം അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.