ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

മാതമംഗലം: ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.

എരമം പുല്ലൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു തൗവ്വറ ഡിവിഷന്‍ സെക്രട്ടറിയുമായ എരമം സൗത്ത് എല്‍.പി. സ്‌കൂളിന് സമീപത്തെ ഊനത്തില്‍ അനില്‍കുമാര്‍(49)ആണ് മരിച്ചത്.

ഭാര്യ: രമ്യശ്രീ.

മകന്‍: അഭിമന്യു.

ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ തൗവ്വറ ഓട്ടോ സ്റ്റാന്റിലും, 2 മണിക്ക് നടുവിലെക്കുനി സി.പി.എം പാര്‍ട്ടി ഓഫീസിലും 2.30 ന് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകുന്നേരം 3 മണിക്ക് പുല്ലുപാറ സമുദായ ശമ്ശാനത്തില്‍ സംസ്‌ക്കാരം നടക്കും.