കുറ്റ്യേരിയില്‍ ബി.ജെ.പി ഏരിയ പ്രസിഡന്റിനെ ആക്രമിച്ച അഞ്ച് സി.പി.എമ്മുകാരുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: പരിയാരം കുറ്റ്യേരിയില്‍ ബി.ജെ.പി ഏരിയാ പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു.

വടക്കിനി പുരയില്‍ വി.പി.കുഞ്ഞിരാമനാണ്(56)മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ബാബു വായക്കീല്‍, മനോഹരന്‍, സി.എച്ച്.വിജയന്‍, പി.പി.രാജീവന്‍, ഭരതന്‍ എന്നിവരുടെ പേരിലാണ് കേസ്.

സി.പി.എം പ്രവര്‍ത്തകന്‍ സി.എച്ച്.വിജയന്‍ കുറ്റ്യേരി നടുവയലില്‍ വെച്ച് ബി.ജെ.പി ഓഫീസും പ്രചാരണവണ്ടിയും പരിശോധിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചത് ഡിലീറ്റ് ചെയ്ണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞിരാമനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കുഞ്ഞിരാമനെ തടഞ്ഞുനിര്‍ത്തി സി.പി.എം പ്രവര്‍ത്തകന്‍ ബാബു വായക്കീല്‍ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച കുഞ്ഞിരാമനെ മറ്റ് പ്രതികള്‍ കൂട്ടുചേര്‍ന്ന് ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.