കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാസര്‍ഗോഡ് ബന്തടുക്ക സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാസര്‍ഗോഡ് ബന്തടുക്ക സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തുണ്ടിയില്‍ ബി.വിനോദിനെയാണ്(46)ഇന്ന് രാവിലെ അഞ്ചോടെ എട്ടാംനിലയിലെ ബാത്ത്‌റൂമിനകത്ത് വെന്റിലേറ്ററിന്റെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ക്ഷയരോഗം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ബാധിച്ച് ചികില്‍സയിലായിരുന്നു.

പുലര്‍ച്ചെ നാലരയോടെ ബാത്ത്‌റൂമില്‍ പോയ വിനോദ് പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭാര്യ ബഹളം വെച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ എത്തി ബലമായി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കിയെങ്കിലും രാവിലെ ഏഴോടെ മരണപ്പെട്ടു.

ഭാര്യ: രൂപിക.

മക്കള്‍; ഗോപിക, വിഷ്ണുപ്രിയ.

സഹോദരന്‍: മനോജ്.

പരേതരായ ബാലകൃഷ്ണന്‍-അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.