Skip to content
ചെറുവത്തൂര്‍: റോഡ് മുറിച്ചുകടക്കവെ ഓട്ടോറിക്ഷ ഇടിച്ച് മധ്യവയസ്‌ക്കന്‍ മരിച്ചു.
ചെറുവത്തൂരിലെ പരേതനായ കൃഷ്ണന്‍നായര്‍-മാധവി ദമ്പതികളുടെ മകന്‍ ടി.മണികണ്ഠന്‍(50)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.45 ന് ചെറുവത്തൂര്‍ ടൗണിലെ മില്‍മ ഷോപ്പിന് മുന്നിലായിരുന്നു അപകടം.
മണികണ്ഠന്‍ റോഡ് മുറിച്ചു കടക്കവെ കെ.എല്‍ 60 ബി-9971 നമ്പര്‍ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
സഹോദരങ്ങള്‍: രഘുനാഥന്‍, പുഷ്പ, അനിത, പരേതയായ സാവിത്രി.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം
ചെയ്തശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.