മധ്യവയസ്‌ക്കന്‍ ടവറിന് സമീപം വീണുമരിച്ച നിലയില്‍
പയ്യന്നൂര്‍: മധ്യവയസ്‌ക്കനെ വീണുമരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളൂര്‍ അമ്പലത്തറയില്‍ താമസിക്കുന്ന പെരിന്തട്ട പുറക്കുന്നിലെ തവിടിശേരി വീട്ടില്‍ ടി.വി.കുഞ്ഞികൃഷ്ണനെയാണ്(51) പയ്യന്നൂര്‍ ഏച്ചിലാംവയലിലെ ടവറിന് സമീപം
വീണുമരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ രാത്രി 7.20 നാണ് മൃതദേഹം കണ്ടത്.
ഇപ്പോള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം സംസ്‌ക്കരിക്കും.

