മാട്ടൂൽ മടക്കരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
പഴയങ്ങാടി:മാട്ടൂൽ മടക്കരയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയാണ്(36) മരിച്ചത്.
മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകന്റെയും പണ്ണേരി കല്ല്യാണിയുടെയും മകനാണ്.
ത്സഹോദരൻ: രഖിൽ.
പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
