യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും സുഹൃത്തിനും എതിരെ പോലീസ് കേസെടുത്തു.

ആലക്കോട്: യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച രണ്ടാംഭര്‍ത്താവിനും സുഹൃത്തിനും എതിരെ പോലീസ് കേസെടുത്തു.

ആലക്കോട് കരുവഞ്ചാല്‍ വെള്ളാട്ടെ മണ്ണാപറമ്പില്‍ വീട്ടില്‍ ട്വിങ്കിള്‍ ജോര്‍ജിന്റെ(39)പരാതിയിലാണ് കേസ്.

ഭര്‍ത്താവ് കൂത്തുപറമ്പ് മൂര്യാട്ടെ നുഫൈസ്, നുഫൈസിന്റെ സുഹൃത്തായ കാര്‍ ഡ്രൈവര്‍ എന്നിവരുടെ പേരിലാണ് കേസ്.

2026 ഫിബ്രവരി ഒന്നിനാണ് നുഫൈസും ട്വിങ്കിള്‍ ജോര്‍ജും വിവാഹിതരായത്.

വിവാഹശേഷം പ്രതിയായ നുഫൈസ് ഭാര്യയെ ശാരീരികമായും മ്‌നസികമായും പീഡിപ്പിച്ചുവെന്നും ഏപ്രില്‍ 14 ന് രാത്രി 9.45 ന് വെള്ളാട് കരുവനച്ചേലിലെ വീട്ടില്‍ വെച്ചും

സമീപത്തുള്ള റോഡില്‍ വെച്ചും നുഫൈസും സുഹൃത്തായ രണ്ടാം പ്രതിയും ചേര്‍ന്ന് അടിച്ചും കൈപിടിച്ച് തിരിച്ചും തള്ളിയിട്ട് ചവിട്ടിയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.