അച്ഛനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയെ തള്ളിയിട്ടു-മകന്റെ പേരില്‍ കേസ്.

ആലക്കോട്: അച്ഛനെ മകന്‍ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയേയും പോലീസ് ഡ്രൈവറേയും ഭീഷണിപ്പെടുത്തുകയും പിടിച്ചു തള്ളി പരിക്കേല്‍പ്പിക്കുകയും ഔദ്യോഗികകൃത്യനിര്‍വ്വഹണം തടയുകയും ചെയ്തതിന് പോലീസ്‌കേസെടുത്തു.

ആലക്കോട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.വി.സുരേഷ്‌കുമാര്‍(53),ഡ്രൈവര്‍ സി.പി.ഒ അതുല്‍(35) എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

ആലക്കോട് പത്തായക്കുണ്ടിലെ ജില്‍ത്ത് സെബാസ്റ്റ്യന്‍ എന്നയാളുടെ പേരിലാണ് കേസ്.

ജില്‍ത്ത് പിതാവിനെ മര്‍ദ്ദിക്കുന്ന വിവരമറിഞ്ഞ് ഏപ്രില്‍ 16 ന് രാത്രി 10.45 നാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.