ഏഴിലോട് പുറച്ചേരിയിലെ പത്മനാഭന്റെ ഭാര്യ മൂന്നുവീട് പി.മിനിയുടെ(46)പരാതിയിലാണ് പുറച്ചേരിയിലെ സന്തോഷിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തത്.
ഏപ്രില്‍-16 ന് രാത്രി ഒന്‍പതരക്കായിരുന്നു സംഭവം.
ഇരുവരുടെയും വീടിന് പുറകിലെ പറമ്പില്‍ സ്ഥാപിച്ച കുടിവെള്ള ടാങ്കില്‍ നിന്നും മിനി അധികമായി വെള്ളം എടുത്തതായി ആരോപിച്ച് ചീത്തവിളിക്കുകയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.