കൊന്നുകളയുമെന്ന് ഭീഷണി ദമ്പതികളുടെ പരാതിയില്‍ കേസ്.

തളിപ്പറമ്പ്: വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകടന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

മൊറാഴ പാന്തോട്ടത്തെ നാരായണീയം വീട്ടില്‍ എസ്.സൗമ്യ(42)ന്റെ പരാതിയിലാണ് ബിജു എന്നയാളുടെ പേരില്‍ കേസെടുത്തത്.

ഏപ്രില്‍-13 ന് ഉച്ചകഴിഞ്ഞി 2.50 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സൗമ്യയുടെ ഭര്‍ത്താവ് ടി.എന്‍.രാജേഷ് ബിജുവിന്റെ ബന്ധുവിനെ കയ്യേറ്റം ചെയ്തതായി തെറ്റിദ്ധരിച്ചാണ് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി.