കാര്‍ക്കിച്ച് തുപ്പല്‍-അടിയായി, കേസായി-സംഭവം മോറാഴ കൂളിച്ചാലില്‍

തളിപ്പറമ്പ്: അമ്മ നടന്നുപോകുമ്പോള്‍ കാര്‍ക്കിച്ച് തുപ്പിയെന്ന് ആരോപിച്ച് മകനും സുഹൃത്തും ചേര്‍ന്ന് ഗൃഹനാഥനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ചു.

മൊറാഴ കൂളിച്ചാലിലെ തേവര്‍കുന്നത്ത് വീട്ടില്‍ നന്‍മ പ്രദീപ്(21), അമ്മ, അച്ഛന്‍ ടി.കെ.പ്രദീപന്‍(55) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കൂളിച്ചാലിലെ ജിഷ്ണു, സുഹൃത്ത് നിതിന്‍, അമ്മ രതികല എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഏപ്രില്‍ 12 ന് രാത്രി 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രതികല വീടിന് മുന്നിലൂടെ നടന്നുപോകവെ പ്രദീപന്‍ കാര്‍ക്കിച്ച് തുപ്പിയത് ഇവരെ അവഹേളിക്കാനാണെന്ന് കരുതി വീട്ടില്‍ ചെന്ന് മകനെ അറിയിക്കുകയും

മകന്‍ ജിഷ്ണുവും സുഹൃത്ത് നിതിനും വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി പ്രദീപനെ മര്‍ദ്ദിക്കുന്നതുകണ്ട് തടയാനെത്തിയ നന്‍മയുടെകഴുത്തിന്
അടിക്കുകയും വലതുകൈ പിടിച്ച് തിരിച്ച് തള്ളിതാഴെയിടുകയും ചെയ്തു.

മകളെ ഉപദ്രവിക്കുന്നത് കണ്ട് ഓടിയെത്തിയ അമ്മയെ ചവിട്ടിവീഴ്ത്തുകയും ചൂണ്ടുവിരന്‍ പിടിച്ച് തിരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

ഈ സമയം അവിടെ ഉണ്ടായിരുന്ന രതികല പ്രദീപനേയുംഭാര്യയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.