Skip to content
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ 199192 അഞ്ചാം തരത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം ജാലകം ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി.
34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചുകൂടിയ സഹപാഠികളും പ്രിയപ്പെട്ട അധ്യാപകരും പങ്കിട്ട സ്‌നേഹവും ഓര്‍മ്മകളും ചടങ്ങിനെ ഏറെ സവിശേഷമാക്കി.
പരിപാടിയുടെ ഭാഗമായി അധ്യാപകരെ ആദരിച്ചു. അധ്യാപകരു സഹപാഠികളും പങ്കുവെച്ച പഴയ അനുഭവങ്ങളും സ്‌നേഹസ്മരണകളും സംഗമത്തില്‍ പങ്കെടുത്തവരെ വികാരാധീനരാക്കി.
സ്‌കൂള്‍കാലത്തെ സൗഹൃദം പുതുക്കിയും കൂടുതല്‍ ദൃഢമാക്കിയും ഈ സംഗമം എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമാക്കി.
വൈകുന്നേരത്തോടെ പിരിയുമ്പോള്‍, വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന പ്രതിജ്ഞയോടെ പിരിയാത്ത മനസ്സോടെ എല്ലാവരും വിടപറഞ്ഞു.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ എന്നതുപോലെ ഒരു അത്യപൂര്‍വ നിമിഷമായി ഈ സംഗമം മാറി.