കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.പ്രദീപന്‍, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ എം.സുരാജ് എന്നിവര്‍ക്ക് യാത്രയയപ്പും
പ്രമോഷന്‍ ലഭിച്ച് സംഘടനയില്‍ നിന്നും മാറിയിട്ടുള്ള അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി.വി.ഷാജി, കെ.പി.മധുസൂദനന്‍, വി.പി.ഉണ്ണികൃഷ്ണന്‍, ടി.കെ.വിനോദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും പുതുതായി എക്‌സൈസ് സര്‍വീസിലേക്ക് കടന്നുവന്നിട്ടുള്ള ജീവനക്കാര്‍ക്ക് സംഘടന മെമ്പര്‍ഷിപ്പ് നല്‍കല്‍ എന്നിവ സംഘടിപ്പിച്ചു.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടി കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്‌ന ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍ പുതിയ ജീവനക്കാര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം നടത്തി.
ജില്ലാ പ്രസിഡന്റ് കെ.രാജേഷ് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ചുമതലയുള്ള അസി.എക്‌സൈസ് കമ്മീഷണര്‍ പി.സജിത്ത് കുമാര്‍, സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നെല്‍സണ്‍ ടി തോമസ്, എന്‍.രജിത്കുമാര്‍, മുന്‍ ജില്ലാ സെക്രട്ടറി ബാബുമോന്‍ ഫ്രാന്‍സിസ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി.വി.ഷാജി, കെ.പി.മധുസൂദനന്‍, ടി.കെ.വിനോദന്‍ വി.പി.ഉണ്ണികൃഷ്ണന്‍, പി.പി.പ്രദീപന്‍, എം.സുരാജ്, ജസ്‌ന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കെ.എ.പ്രനില്‍കുമാര്‍ സ്വാഗതവും ജില്ല ജോ. സെക്രട്ടറി കെ.വി.സുബിന നന്ദിയും പറഞ്ഞു.